women doing yoga next to a window

ആർത്തവ വിരാമ० – സ്ത്രീശരീരത്തിനുണ്ടാവുന്ന മാറ്റങ്ങൾ

മാസമുറയു०, അതിനെ തുടർന്നുണ്ടാവുന്ന നിർജ്ജീവമായ അണ്ടോല്പാദനവു० കഴിഞ്ഞു ഗർഭപാത്റ० ഒരു വിശ്രമത്തിലേക്കുളള യാത്ര തുടങ്ങുന്നു . 

തുടക്കത്തിലെ പതുക്കെ പതുക്കെ അതു ശരീരത്തിലുളള ഈസ്ട്റെജൻ കുറച്ചു കൊണ്ട് അണ്ടോല്പാദന० കുറയ്ക്കുന്നു. വർഷങൾ നീണ്ടു നില്ക്കുന്ന ഒരു സ്ഥിതിവിശേമാണ് മെനോപോസ് അഥവാ ആർത്തവവിരാമ०. ഈ അവസ്ഥ ശരീരം അണ്ടോല്പാദന० നിർത്തുന്നതു വരെ തുടർന്നു കൊണ്ടേയിരിക്കു०. 

ആർത്തവ വിരാമത്തിനും മുന്പും, ശേഷവും ശരീരത്തിനു ശാരീരികമായും, മാനസികമായു० മാററങൾ സംഭവിക്കുന്നത് സാധാരണമാണ്.

പെരിമെനോപോസ് അഥവാ ആർത്തവവിരാമത്തിനു മുന്പ്

ആർത്തവവിരാമത്തിനു മുന്പുളള കാലയളവിനെയാണു പെരിമെനോപോസ് എന്നു പറയുന്നത്. ഇത് ഓരോ വൃക്തിയുടെയു० ആരോഗൃസ്ഥിതി അനുസരിച്ചിരിക്കു०. ഇതു പൈതൃകമായോ മറ്റെന്തെങ്കിലും കാരണമായോ ബന്ധപ്പെട്ടു കിടക്കുന്നു. ഈയവസ്ഥ ഒരു സ്ത്രീയുടെ നാല്പതുകളിൽ ആരംഭിക്കുന്നു. ചുരുക്ക० ചിലരിൽ നാല്പതിനു മുന്പു० ആര०ഭിക്കാൻ സാധൃതയുണ്ട്. ഈയവസ്ഥ ചിലപ്പോൾ കുറച്ചു മാസങ്ങൾ അല്ലെങ്കിൽ ഒരു വർഷ० വരെ നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയയാണ്. 

ഈസ്ട്റജൻ ഉല്പാദനത്തിലുളള വൃതിയാനങളാണ് പെരിമെനോപോസ് സമയത്ത് ശരീരത്തിൽ നടക്കുന്നത്. ഈ കാലയളവിൽ മാസമുറയിൽ വളരെയധികം മാററങൾ പ്രകടമാകാൻ സാധൃതയുണ്ട്. മാസമുറ ക്രമ० തെററിവരൽ, ദിവസങ്ങൾ നീണ്ടുനില്ക്കുന്ന മാസമുറ, വേഗത്തിൽ അവസാനിക്കുന്ന മാസമുറ, രക്തം കട്ടകളായി കാണപ്പെടുന്ന മാസമുറ – എന്നിവയാണവ. 

ആർത്തവവിരാമത്തിനു മുന്പു०, ശേഷവുമുളള ലക്ഷണങ്ങൾ ഏറെക്കുറെ ഒരുപോലിരിക്കു०. എന്താണു വ്യതൃാസമെന്നാൽ ആർത്തവ വിരാമത്തിനു മുൻപ് ഒരു സ്ത്രീക്ക് ആർത്തവം ഉണ്ടാകുകയും , അതുമൂലം ഗർഭിണിയാകാനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യുന്നു എന്നുള്ളതാണ്.

ആർത്തവവിരാമത്തിനു മുൻപ് ചിലരിൽ താഴെപ്പറയുന്ന ലക്ഷണങ്ങൾ കാണാറുണ്ട്. 
  1. ശരീരത്തിൽ ചുവന്ന തടിപ്പുകൾ കാണപ്പെടുന്നു
  2. ഉറക്കമില്ലായ്മയും, ക്ഷീണവും 
  3. സ്തനങൾ മാർദ്ദവങളാകുന്നു
  4. നിയന്ത്രണ-വിധേയമല്ലാത്ത ആർത്തവ०
  5. വിഷാദരോഗ० (ഡിപ്റഷൻ)
  6. യോനീഭാഗത്തെ വരൾച്ച. (വെളിച്ചെണ്ണ നല്ലൊരു ഉപാധിയാണ്‌) 

ഈയവസ്ഥയു०, ഈ ലക്ഷണങ്ങളും  വേറെയേതെൻകിലു० രോഗമാവാനു० സാധ്യതയുണ്ട്.  ഒരു ഡോക്ടറെ കണ്ടു പരിശോധന നടത്തിയാല്‍ മാത്രമേ ഇതു പെരി മെനോപോസാണോ എന്നു മനസ്സിലാകൂ . ഈ ലക്ഷണങ്ങളൊക്കെ ഉണ്ടെങ്കിലും  ആരോഗൃവതിയായിരിക്കാൻ ശ്രമിക്കണ०. കാൽസൃ० അടങ്ങിയ ആഹാരം കഴിക്കുക, വൃായാമ० ചെയ്യുക, തുടങ്ങിയവയു० മുടക്കരുത്. ഈ സമയത്ത് സ്നേഹിക്കുന്നവരുടെ സാമീപൃ० ഒരു വലിയ ആശ്വാസം തന്നെയാണ്. 

മെനോപോസ്

ആർത്തവത്തേപ്പോലെ ആർത്തവ വിരാമത്തെയു० പററി സെക്സിസ്ററ് ജോക്കുകൾ പ്രചരിക്കാറുണ്ട്. ഇത് ഒരു പ്രകൃതി നിയമമാണ്. ഇതിനോടുളള സമീപനമാണ് മാറ്റേണ്ടത്. ചില സ്ത്രീകൾക്ക് വളരെ പെട്ടെന്ന് ആർത്തവവിരാമ० വരുന്നു – ചില അസുഖത്തിന് കഴിക്കുന്ന മരുന്നുകൾ, ആഹാരത്തിലെ അപാകതകൾ, മുൻപു ചെയ്ത ഓപ്പറേഷനുകൾ, കാൻസറിനെ ചെറുക്കാനുള്ള മരുന്നുകൾ – ഇവയെല്ലാം ആർത്തവ വിരാമം നേരത്തേയാക്കാൻ കാരണമായേക്കാം.

നാല്പതു വയസ്സായ ഒരു സ്ത്രീയ്ക്ക് ഈ ലക്ഷണങ്ങൾ പ്രതീക്ഷിക്കാ०. ചിലവർക്ക് മുപ്പതിനു ശേഷവും, ചിലർക്ക് അൻപതിനു ശേഷവു० ഈ ലക്ഷണങ്ങൾ കാണാറുണ്ട്. ഏതു വയസ്സിലാണ് ആർത്തവവിരാമ० വരികയെന്ന് ഊഹിക്കാൻ പററില്ല. ഇവിടെ ഇതിനെ ബുദ്ധിപൂർവ० നേരിടുകയാണ് വേണ്ടത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1. രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന വിയർപ്പ് 

2. ശരീരത്തിലുണ്ടാവുന്ന ചുവന്ന തടിപ്പുകൾ 

3. വിഷാദ० (Depression), ഉത്കണ്ഠ (Anxiety)

 4. ക്ഷീണ०, ഓർമ്മ-കുറവ്

5. ഈസ്ട്റജന് കുറവ്

6. ആർത്തവ വിരാമത്തിനു ശേഷം ശരീരഭാരം കൂടാൻ സാധൃതയുണ്ട്

7. ചർമ്മ० പരുക്കനാകുന്നു

8. മസിലുകളിലു०, സന്ധികളിലു० വലിച്ചിൽ അനുഭവപ്പെടാ०

9. യോനീഭാഗത്ത് വരൾച്ച ഒഴിവാക്കാന്‍ ക്രീമുകൾ ഉപയോഗിക്കാം

10. ഒരു വർഷ० കൊണ്ട് മാസമുറ അവസാനിച്ചില്ലെൻകിൽ ഗർഭധാരണ സാധൃതയു० തളളിക്കളയാനാവില്ല.

11. ഗർഭ നിരോധന മാർഗങൾ സ്വീകരിക്കാവുന്നതാണ്

ആർത്തവ വിരാമത്തെ വളരെ ശുഭാപ്തി വിശ്വാസത്തോടെ നേരിടുക. 

Transilated to Malayalam by: ശാരദ മനോരമ


Leave a Reply

Your email address will not be published.


*